Advertisement

രാഹുൽ ഗാന്ധി ഉത്തരവാദിത്വം നിർവഹിക്കുന്നില്ല; വയനാട്ടിൽ മത്സരിക്കാനില്ല, അമേഠിയിൽ നിന്ന് എങ്ങോട്ടുമില്ലെന്ന് സ്മൃതി ഇറാനി

May 3, 2022
Google News 2 minutes Read

രാഹുൽ ഗാന്ധി വായനാട്ടിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ അങ്കണവാടി ഉൾപ്പെടെയുള്ള വിവധ ഇടങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.അമേഠിയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും സ്മൃതി ഇറാനി പറഞ്ഞു.(smrithi irani visits vyanadu)

ജില്ലയിലെ ജനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പതിനായിരത്തോളം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. ജില്ലയിലെ വനവാസി മേഖലയിലുള്ളവർ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 2023ഓടെ എല്ലാ വനവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഗോത്രവർഗ്ഗകാർക്ക് ഭൂമി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ സംസ്ഥാനം വേണ്ടവിധത്തിൽ ജനങ്ങളിൽ എത്തിയ്‌ക്കുന്നില്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങളും വിദ്യാഭ്യാസ പ്രശ്‌നങ്ങളും വയനാട്ടിലെ ഗോത്രവർഗ്ഗക്കാർ നേരിടുന്നുണ്ട്. വെൽഫയർ സ്‌കീം നടപ്പിലാക്കാൻ കളക്ടറുമായി ചർച്ച നടത്തി. കളക്ടറോടും, സാമൂഹ്യ നീതി വകുപ്പിനോടും ജില്ലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

രാഹുൽ ഗാന്ധി എംപിയായ വയനാട്ടിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും സ്മൃതി ഇറാനി മറുപടി നൽകി. താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.

Story Highlights: smrithi irani visits vyanadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here