വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; ‘അമ്മ’ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മ ഐസിസിയില്‍ നിന്ന് രാജിവച്ചിരുന്നു.
വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയില്‍ നിന്നുള്ള രാജിക്ക് കാരണം. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ വിജയ് ബാബുവിന്റെ കത്ത് അമ്മ സ്വീകരിക്കുകയും, നടന്‍ തത്ക്കാലത്തേക്ക് അമ്മയില്‍ നിന്ന് മാറിനില്‍ക്കുകയുമായിരുന്നു.
Story Highlights: swetha menon and kukku parameswar resigned from amma icc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here