തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിയെ നാളെ അറിയാം; ചർച്ച തുടരുന്നെന്ന് കെ. സുധാകരൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. തീരുമാനം സൗമ്യമായി ഉണ്ടാകുമെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മുൻ എം.എൽ.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് പൊതുവിൽ യുഡിഎഫിൽ ഉയർന്ന് കേൾക്കുന്നത്.(udf to announce its candidate tomorrow k sudhakaran)
എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് ഉമാ തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും പി ടി തോമസിന്റെ പിന്‍ഗാമിയായിരിക്കും. സ്ഥാനാര്‍ത്ഥി ആരാണെങ്കിലും ജയം യുഡിഎഫിനൊപ്പമായിരിക്കും. സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രമാണ്. കെ വി തോമസിന് മറുപടി നൽകാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘തൃക്കാക്കരയിൽ യു ഡി എഫ് വൻ വിജയം നേടും. യു ഡി എഫിന്റെ പാരമ്പരാഗതമായ നിയോജക മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണ്. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രം. കെ വി തോമസിന് മറുപടി നൽകാനില്ല. യു ഡി എഫ് വളരെ മികച്ച രീതിയിലുള്ള വിജയം നേടും’- രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights: udf to announce its candidate tomorrow k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here