Advertisement

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പി.ടിയുടെ പിന്‍ഗാമി; ജയം യുഡിഎഫിനൊപ്പമെന്ന് ഉമാ തോമസ്

May 3, 2022
1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് ഉമാ തോമസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും പി ടി തോമസിന്റെ പിന്‍ഗാമിയായിരിക്കും. സ്ഥാനാര്‍ത്ഥി ആരാണെങ്കിലും ജയം യുഡിഎഫിനൊപ്പമായിരിക്കും. സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിര്‍ണ്ണായകമാണ്. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.

Read Also : തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിനൊപ്പം; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ വി തോമസ്

ഉറച്ച മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. ഉമാ തോമസ് മത്സരിക്കാന്‍ സന്നദ്ധയാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഉമ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രശ്നങ്ങളില്ലാതെ പോകും. ഇല്ലെങ്കില്‍ സംഗതി കീറാമുട്ടിയാകാനിടയുണ്ട്. ഉമയെങ്കില്‍ പി.ടിയുടെ വിയോഗവും സ്ത്രീ എന്നതും ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. വി.ഡി.സതീശനും, കെ.സുധാകരനും ചേര്‍ന്ന പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.

Story Highlights: uma thomas about trikkakkara bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top