Advertisement

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു; വനവാസി ഊരുകൾ സന്ദർശിക്കും

May 3, 2022
Google News 2 minutes Read

കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു. രാവിലെ10 മണിക്ക് കളക്ടറേറ്റിൽ ആരംഭിച്ച ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി ഉച്ചയ്‌ക്ക് ബിജെപി നേതാക്കളോടൊപ്പം ലീഡേഴ്‌സ് മീറ്റിലും പങ്കെടുക്കും.(union minister smriti irani reaches wayanad)

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

തുടർന്ന് കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി , ഒന്നാം വാർഡിലുള്ള പൊന്നട അംഗൻവാടി , കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അംഗൻവാടി എന്നിവ കേന്ദ്ര മന്ത്രി സന്ദർശിക്കും. വൈകിട്ട് 4 മണിക്ക് മാദ്ധ്യമങ്ങളെ കാണും. ശേഷം കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ സ്മൃതിയുടെ സന്ദർശനത്തിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യവും കൈവന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്.

ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉൾപ്പെടെയുളള നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

Story Highlights: union minister smriti irani reaches wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here