സര്‍വേകല്ലുകള്‍ പൊതുമുതലാണോ?; കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തതില്‍ പൊലീസിന് അവ്യക്തത

കണ്ണൂര്‍ ചാലയില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുത് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ വ്യക്തത തേടി പൊലീസ്. സര്‍വേകല്ല് പൊതുമുതലിന്റെ പരിധിയില്‍ വരുമോ എന്നതിലാണ് അവ്യക്തത നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസിലാണ് പൊലീസിന് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. കേസെടുത്തതില്‍ അവ്യക്തത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് നിയമോപദേശം തേടി. (kerala police seek legal advice silver line protest case)
ചാല, എടക്കാട് പ്രദേശത്ത് സ്ഥാപിച്ച ഇരുപതോളം കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു. പ്രദേശത്ത് സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്.
Read Also : തൃക്കാക്കരയില്‍ സജീവ പ്രചരണത്തിനിറങ്ങുമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി; ഒരു പാര്‍ട്ടിക്കും പിന്തുണയില്ല
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെ പ്രതിഷേധത്തിലായിരുന്നു.
പിണറായി വിജയന്റെ ഏകാധിപത്യം ഉള്‍ക്കൊണ്ട് പോവില്ല എന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങള്‍ പിഴുതുമാറ്റുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
Story Highlights: kerala police seek legal advice silver line protest case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here