Advertisement

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും; എം സ്വരാജ്

May 4, 2022
1 minute Read

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എം സ്വരാജ്. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കെ എസ് അരുൺകുമാറിനായി പ്രവർത്തകർ ചുവരെഴുത്ത് തുടങ്ങിയത് മാധ്യമവാർത്തകൾ വിശ്വസിച്ചാണ്. തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്ക് ആശയകുഴപ്പമില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു .

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ എസ് അരുൺ കുമാറിനായി ചുവരെഴുത്ത് തുടങ്ങിയിരുന്നു . എന്നാൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ചുവരെഴുത്ത് നിർത്തിവച്ചു. തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അറിയിക്കുകയായിരുന്നു. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ എസ് അരുൺ കുമാറിനായി ചുവരെഴുത്ത്

എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം.

Story Highlights: M Swaraj On Thrikkakara LDF Candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top