സ്കൂളിൽ അതിക്രമിച്ചെത്തിയ യുവാവ് പെൺകുട്ടികളെ പീഡിപ്പിച്ചു; ആരോടും പറയരുതെന്ന് പ്രിൻസിപ്പലിൻ്റെ ഉപദേശം

കിഴക്കൻ ഡൽഹിയിലെ സർക്കാർ സ്കൂളിൽ അതിക്രമിച്ചെത്തിയ യുവാവ് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു. ഭജൻപുരയിലെ ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്‌കൂളിൽ അതിക്രമിച്ചു കയറിയ പ്രതി അസഭ്യം പറയുകയും, വിദ്യാർത്ഥികളുടെ മുന്നിൽ വസ്ത്രം അഴിച്ച് മൂത്രമൊഴിക്കുകയും ചെയ്തു. പെൺകുട്ടികൾ പ്രിൻസിപ്പലിനെയും അധ്യാപികയെയും വിവരമറിയിച്ചപ്പോൾ ഇതേക്കുറിച്ച് മിണ്ടരുതെന്നും സംഭവം മറന്നുകളയണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സംഭവം. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് ഇ.ഡി.എം.സി. അസംബ്ലി കഴിഞ്ഞ് വിദ്യാർത്ഥികൾ ക്ലാസിൽ ഇരിക്കവേ ഒരു അപരിചിതൻ മുറിയിൽ കയറി വാതിലടച്ചു. വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും, കുട്ടികളുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. പിന്നാലെ 2 പെൺകുട്ടികളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡൽഹി വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
സ്കൂളിനും ഡൽഹി പൊലീസിനും വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. എഫ്‌ഐആറിന്റെ പകർപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ പ്രതികളുടെ വിശദാംശങ്ങളും ഇരകളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടോ, ക്ലാസ് ടീച്ചർക്കും പ്രിൻസിപ്പലിനുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: man entered govt school and did wrong things
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here