Advertisement

മതവിദ്വേഷ പ്രസംഗം : പി.സി.ജോർജിന്റെ ജാമ്യ ഉത്തരവ് ലഭിക്കാൻ പ്രോസിക്യൂഷൻ ഇന്ന് അപേക്ഷ നൽകും

May 4, 2022
1 minute Read
pc george case prosecution

മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവ് ലഭിക്കാൻ പ്രോസിക്യൂഷൻ ഇന്ന് അപേക്ഷ നൽകും. ഉത്തരവ് പരിശോധിച്ച ശേഷം അപ്പീൽ നൽകുന്ന കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തീരുമാനമെടുക്കും. പി.സി.ജോർജിന് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയെ സമീപിക്കാനാണ് സാധ്യത. പ്രോസിക്യൂഷനെ കേൾക്കാതെയാണ് മജിസ്‌ട്രേറ്റ് ജാമ്യം നൽകിയതെന്നാണ് വാദം. ( pc george case prosecution )

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി.സി ജോർജിനെ പൊലീസ് പുലർച്ചെയെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പിസി ജോർജിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കൽസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വച്ചിരുന്നു.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പൊലീസ് നിരീക്ഷിച്ച വരികയാണ്.

Story Highlights: pc george case prosecution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top