ഡെന്മാര്‍ക്ക് സന്ദര്‍ശനത്തില്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തി നരേന്ദ്രമോദി; ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കും

ജര്‍മനി, ഡെന്മാര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിലെത്തും. പ്രസിഡന്റ് സ്ഥാനത്തേക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടുമെത്തിയ ഇമ്മാനുവല്‍ മാക്രോണുമായി മോദി വിപുലമായ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡെന്മാര്‍ക്ക് സന്ദര്‍ശനത്തില്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിക്ഷേപം നടത്താനും നരേന്ദ്രമോദി രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഡെന്മാര്‍ക്കുമായുള്ള കൂടിക്കാഴ്ചയില്‍ കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുക എന്നുള്ളതായിരുന്നു മോദിയുടെ സന്ദര്‍ശന ലക്ഷ്യം. രാജ്യത്ത് നിക്ഷേപം നടത്താനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള നിക്ഷേപങ്ങളാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഡെന്മാര്‍ക്ക് സന്ദര്‍ശനത്തില്‍ നേതാക്കളോട് ഇന്ത്യയിലേക്ക് വരാനും കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതി തകര്‍ച്ചയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് സംയുക്തമായി ഉത്തരം കണ്ടെത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഫ്രാന്‍സിന് എങ്ങനെ തുടരാനാകുമെന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.
Read Also : പുടിനെ കാണാൻ സന്നദ്ധത അറിയിച്ചു; മറുപടി ലഭിക്കുന്നില്ലെന്ന് മാർപാപ്പ
സാങ്കേതികവിദ്യ, ബഹിരാകാശം, ഊര്‍ജം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയിലുണ്ടാകുമെന്നാണ് വിവരം. ഇന്‍ഡോ-പസഫിക്ക് മേഖലകളിലെ വെല്ലുവിളികളെ ഐക്യത്തോടെ നേരിടുക എന്നതായിരിക്കും ചര്‍ച്ചയുടെ മറ്റൊരു പ്രധാന മേഖല.
Story Highlights: pm modi visit france today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here