റിപ്പോ നിരക്കുകളില്‍ മാറ്റം; 4.40 ശതമാനമായി ഉയര്‍ത്തി

അടിസ്ഥാന വായ്പാ നിരക്കില്‍ വര്‍ധന വരുത്തി റിസര്‍വ് ബാങ്ക്. 4.40 ശതമാനമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 0.40 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. നാണ്യപ്പെരുപ്പ നിരക്കുകള്‍ കൂടിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. (repo rates increased)
നാല് ശതമാനമായിരുന്നു മുന്‍പ് റിപ്പോ നിരക്കുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ 2020 മെയ് മാസം മുതല്‍ റിപ്പോ നിരക്കുകള്‍ നാല് ശതമാനമായി തുടരുകയായിരുന്നു.
കൊവിഡ് മഹാമാരിയ്ക്ക് പിന്നാലെ യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ റിസര്ഡവ് ബാങ്ക് തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിപണി ഇടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം സെന്‍സെക്‌സില്‍ 1200 പോയിന്റുകളുടെ ഇടിവാണുണ്ടായത്. നിഫ്റ്റിയില്‍ 1.86 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.
Story Highlights: repo rates increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here