രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുതകള്‍ ചോദ്യംചെയ്ത ഹര്‍ജികളില്‍ സാവകാശം തേടി കേന്ദ്രം

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുതകള്‍ ചോദ്യംചെയ്ത ഹര്‍ജികളില്‍ സാവകാശം തേടി കേന്ദ്രം. ഹര്‍ജികളില്‍ മറുപടി നല്കാന് ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയില്‍.
ബ്രിട്ടീഷ് ഭരണകാലത്ത് പ്രാബല്യത്തില്‍ വന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് നടപടി. നേരത്തെ ഏപ്രില്‍ 30നുള്ളില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള രണ്ട് റിട്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. റിട്ട. മേജര്‍ ജനറല്‍ എസ്.ജി.വൊമ്പാട്ട് കേരയും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
Story Highlights: The Center sought a stay on the petitions questioning the constitutional validity of the treason charge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here