ഇന്ത്യയിലെത്തിയ വില്‍ സ്മിത്ത് താജ്മഹലിന് മുന്നിലിരുന്ന് ധ്യാനിച്ചോ?; ചിത്രത്തിന് പിന്നിലെ സത്യമെന്ത്?

ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവം വിവാദമായതിന് പിന്നാലെ ഇന്ത്യ സന്ദര്‍ശിച്ച നടന്‍ വില്‍ സ്മിത്ത് താജ് മഹലിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം. (truth behind will smith taj mahal photo)
ഓസ്‌കാര്‍ വിവാദത്തിന് പിന്നാലെ മുംബൈ എയര്‍പോര്‍ട്ടില്‍ വില്‍ സ്മിത്ത് പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. ഈ ഇന്ത്യാ സന്ദര്‍ശനവേളയില്‍ വില്‍ സ്മിത്ത് താജ്മഹല്‍ സന്ദര്‍ശിച്ചെന്നും താജ്മഹലിന് മുന്നില്‍ ധ്യാനനിമഗ്‌നനായി നിന്നെന്നും പറഞ്ഞാണ് ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വില്‍ സമ്ത്തിന്റെ പുതിയ ഇന്ത്യാ സന്ദര്‍ശനവേളയിലെടുത്ത ചിത്രമല്ല.
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ രണ്ടിന്റെ ചിത്രീകരണ സമയത്ത് 2018 ഒക്ടോബറില്‍ സ്മിത്ത് ഇന്ത്യയില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് പുതിയതാണെന്ന തരത്തില്‍ പ്രചരിക്കുന്നത്. എന്തുകൊണ്ട് ഇത്തവണ ഇന്ത്യയിലെത്തിയപ്പോള്‍ താജ് മഹലിന് പുറത്തിരുന്ന് ധ്യാനിക്കുന്നു എന്ന ക്യാപ്ഷനോടെ പരക്കുന്ന ഈ ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്മിത്ത് തന്നെ പലയിടത്തും പങ്കുവച്ചിരുന്നതാണ്.
Story Highlights: truth behind will smith taj mahal photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here