ആര്‍ച്ച് ബിഷപ്പിനെ കണ്ട് ഉമ തോമസ്

അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. എല്ലാവരോടും വോട്ട് ചോദിക്കും, മറ്റ് സാമുദായിക നേതാക്കളേയും കാണുമെന്നും ഉമ തോമസ് പറഞ്ഞു.
രാവിലെ ഇടുക്കി ബിഷപ്പിനെയും ഉമ സന്ദര്‍ശിച്ചിരുന്നു. പിതാവിന്റെ അനുഗ്രഹം വാങ്ങാനായി വന്നതാണെന്നും പി.ടിയോട് എതിര്‍പ്പുണ്ടായത് തെറ്റിദ്ധാരണമൂലമാണെന്നും ഉമ തോമസ് പറഞ്ഞു. ഒന്നോ രണ്ടോ പേര്‍ തെറ്റിദ്ധാരണമൂലം എതിര്‍ത്തെങ്കിലും അതിലേറെ പേര്‍ ഒപ്പം ഉണ്ടായിരുന്നല്ലോയെന്നും അവര്‍ പറഞ്ഞു. കെ.വി. തോമസ് തന്നെ എതിര്‍ക്കില്ലെന്ന് ഉമ തോമസ് നേരത്തെ പറഞ്ഞിരുന്നു. കെ.വി.തോമസ് ഞങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമാ തോമസ് പറഞ്ഞു.
Story Highlights: Uma Thomas meets Archbishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here