പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വടക്കൻ മൈനാഗപ്പള്ളി സന്തോഷ് ഭവനത്തിൽ അനീഷ് (21) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
അനീഷ് പെൺകുട്ടിയുമായി പരിചയത്തിലായിരുന്നു. വീട്ടിൽ നിന്ന് കരുനാഗപ്പള്ളിയിലെത്തിയ പെൺകുട്ടിയെ മൈനാഗപ്പള്ളിയിലെ ഇയാളുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
Read Also : കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പിടിയിൽ
പീഡനവിവരം രണ്ട് മാസത്താളം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് മാതാപിതാക്കളാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീഷിനെ പിടികൂടിയത്.
Story Highlights: Minor girl raped and made pregnant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here