Advertisement

ചാരുംമൂട് സംഘർഷം; സിപിഐ-കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

May 5, 2022
Google News 2 minutes Read

ചാരുംമൂട് സംഘർഷത്തിൽ സിപിഐ-കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഓഫീസ് തകർത്തത്തിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. അതേസമയം കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താലാണ്. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. കൊടിമരത്തെ ചൊല്ലിയുള്ള തർക്കമാണ് സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ കലാശിച്ചത്. സംഭവതിൽ പൊലീസുകാരടക്കം 25 ഓളം പേർക്ക് പരുക്കേറ്റു.

ബുധനാഴ്ച വൈകിട്ട് 4-30 ഓടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫീസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇതു സംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒ ക്ക് പരാതിയും നൽകിയിരുന്നു.

ബുധനാഴ്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർ മുണ്ടാക്കി. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീരേണ്ടി വന്നു.

Read Also : ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം; അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും കൊടി നീക്കം ചെയ്യണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. ഇതിനിടെ പൊലീസുകാർക്കും തലക്ക് പരുക്കേറ്റതോടെ കൊടിമരത്തിന് സമീപമുണ്ടായിരുന്ന രണ്ടു വനിത പൊലീസുകാരെയടക്കം തള്ളിമാറ്റി കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതിട്ടു.

Story Highlights: Police file case against CPI-Congress activists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here