Advertisement

ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തൊലി; സംഭവം നെടുമങ്ങാട്ടിൽ

May 5, 2022
1 minute Read
food package

തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ നിന്ന് പാമ്പിന്റെ തൊലി കണ്ടെത്തി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ പാഴ്സലിലാണ് പാമ്പിന്റെ തൊലി കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് സ്വദേശി പ്രിയയാണ് മകൾക്കായി പാഴ്സൽ വാങ്ങിയത്. ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗം ഉ​ദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ഹോട്ടൽ അടപ്പിച്ചു.

പ്രിയയുടെ മകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പാമ്പിന്റെ തൊലി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് ന​ഗരസഭയിലും വിവരം അറിയിച്ചു. നെടുമങ്ങാട് ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗം ഉ​ദ്യോ​ഗസ്ഥരും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്.

Read Also : ചെല്ലാനത്ത് വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷണപ്പൊതിയിൽ 100 രൂപ നോട്ട്; ഹൃദ്യമായ കുറിപ്പുമായി പൊലീസ് ഓഫീസർ

ചത്ത പാമ്പിന്റെ തൊലിയാണിതെന്ന് മനസിലാക്കിയതോടെയാണ് നെടുമങ്ങാട് ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗം ഇടപെട്ട് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടൽ വൃത്തിയാക്കി ന​ഗരസഭയുടെ അനുമതിയോട് കൂമി മാത്രമേ ഇനി പ്രവർത്തിക്കാവൂ എന്നുകാട്ടി ഉടമയ്ക്ക് നോട്ടിസ് നൽകി. പാമ്പിന്റെ തോൽ പേപ്പറിൽ പറ്റിയിരുന്നതാവാം എന്നാണ് ഹോട്ടൽ ഉടമയുടെ വാദം.

Story Highlights: Snake skin on food package

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top