Advertisement

താരതമ്യം ചെയ്താല്‍ സഞ്ജുവിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്; പന്തിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

June 2, 2024
3 minutes Read

അമേരിക്കയില്‍ തുടങ്ങിയ ടി 20 ലോക കപ്പില്‍ മലയാളിതാരം സജ്ഞുവിന് ആദ്യ ഇലവനില്‍ അവസരമുണ്ടാകുമോ എന്നതില്‍ ക്രിക്കറ്റ് ആരാധാകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ സജ്ഞുവിന്റെ ആദ്യ ഇലവന്‍ സാധ്യത മങ്ങാനുള്ള കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ”വിക്കറ്റ് കീപ്പിംഗ് കഴിവുകള്‍ താരതമ്യം ചെയ്താല്‍ സഞ്ജുവിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെന്ന് ഞാന്‍ പറയും. ഇവിടെ ബാറ്റിംഗിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇനി ബാറ്റിംഗിലേ് വരുമ്പോള്‍ കഴിഞ്ഞ കുറച്ച് ഐപിഎല്‍ മത്സരങ്ങളില്‍ പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. മറുവശത്ത്, സഞ്ജു സാംസണ്‍ ഐപിഎല്‍ സീസണ്‍ മികച്ച രീതിയില്‍ ആരംഭിച്ചു. കൂടുതല്‍ റണ്‍സ് നേടി, പന്ത് ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലും പായിക്കാന്‍ സഞ്ജുവിന് സാധിച്ചു.” എന്നാണ് ഗവാസ്‌കറുടെ വാക്കുകള്‍. (Rishabh Pant better wicketkeeper than Sanju Samson Sunil Gavaskar)

Read Also: T20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും?; റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക്

ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഓപ്പണറായി നായകന്‍ രോഹിത് ശര്‍മ്മക്കൊപ്പം ഇറങ്ങിയ സജ്ഞുവിന് വേണ്ടത്ര തിളങ്ങാനായിരുന്നില്ലെന്ന കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ ഋഷഭ് പന്തിനെയും സജ്ഞുവിനെയും താരതമ്യം ചെയ്യുന്നത്. സജ്ഞുവില്‍ നിന്ന് അര്‍ധ സെഞ്ച്വറിയെങ്കിലും താന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും താരം തിളങ്ങിയില്ലെന്നും എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സജ്ഞുവും ഋഷഭ് പന്തും നടത്തിയതെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. 32 ബോളില് 53 റണ്‍സായിരുന്നു ബംഗ്ലാദേശിനെതിരെ പന്ത് നേടിയത്. പരിചയസമ്പന്നരായ താരങ്ങളേക്കളും ഫോറുകളും സിക്‌സറുകളും കാഴ്ച്ച വെച്ച് മത്സരത്തില്‍ വലിയ സ്‌കോററും അദ്ദേഹമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും ഋഷഭ് പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിക്കറ്റ് കീപ്പിങിലും ബാറ്റിങ്ങിലും പന്ത് മികച്ച പ്രകടനം പുറത്തെടുത്തുവെന്ന അഭിപ്രായമാണ് ക്രിക്കറ്റ് ആരാധകര്‍ക്കും മുന്‍ താരങ്ങള്‍ക്കും.

Story Highlights : Rishabh Pant better wicketkeeper than Sanju Samson Sunil Gavaskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top