Advertisement

ബാസ്‌കറ്റ് ബോള്‍ താരം തോമസ് പി കളരിയ്ക്കല്‍ അന്തരിച്ചു

June 2, 2024
1 minute Read
Thomas P Kalarickal passed away

മുന്‍ അന്താരാഷ്ട്ര ബാസ്‌കറ്റ് ബോള്‍ താരവും കോട്ടയത്തെ മുന്‍ അസിസ്റ്റന്റ് കമ്മിഷണറുമായിരുന്ന തോമസ് പി കളരിയ്ക്കല്‍ അന്തരിച്ചു. 53 വയസായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായി വിരമിച്ചയാളാണ് തോമസ് പി കളരിയ്ക്കല്‍. ബാസ്‌കറ്റ് ബോളില്‍ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മുന്‍ എം ജി വാഴ്‌സിറ്റി പ്ലെയറുമായിരുന്നു. സംസ്കാരം പിന്നീട്.

Story Highlights : Thomas P Kalarickal passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top