അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ഈ ആഴ്ച വര്‍ധിച്ചത് 12.7 ശതമാനം

അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ചയയിലെ കൊവിഡ് കേസുകളുമായി താരതമ്യം ചെയുമ്പോള്‍ ഈ ആഴ്ച 12.7 ശതമാനം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ചട്ട് ചെയ്തിട്ടുണ്ട്. പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയില്‍ കഴിഞ്ഞ ആഴ്ച 616,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മരണനിരക്കില്‍ കാര്യമായ വര്‍ധനയില്ലാത്തത് ആശ്വാസമാകുന്നുമുണ്ട്.
വടക്കേ അമേരിക്കയിലാണ് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. 19.5 ശതമാനം വര്‍ധനയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്. തെക്കേ അമേരിക്കയില്‍ കൊവിഡ് കേസുകള്‍ 8 ശതമാനത്തോളം കുറഞ്ഞു.
Story Highlights: covid cases rise america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here