Advertisement

മാരത്തണിൽ ഓടി മെഡൽ സ്വന്തമാക്കി താറാവ്; വിഡിയോ

May 6, 2022
2 minutes Read

കുട്ടികളുടെ മാരത്തണിൽ ഓടി മെഡൽ സ്വന്തമാക്കി താറാവ്. റിങ്കിൾ എന്ന് പേരുള്ള താറാവാണ് മാരത്തണിൽ പങ്കെടുത്തത്. താറാവിനായി ഉടമ ക്രിയേറ്റ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ റിങ്കിളിൻ്റെ ഓട്ടത്തിൻ്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 5 ദിവസം മുൻപ് പങ്കുവച്ച ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് മാരത്തണിലാണ് പ്രത്യേക അതിഥിയായി റിങ്കിൾ പങ്കെടുത്തത്. കുട്ടികളുടെ ഒരു കിലോമീറ്റർ മാരത്തൺ 18 മിനിട്ട് കൊണ്ട് റിങ്കിൾ ഓടിത്തീർത്തു. റിങ്കിളിൻ്റെ ഓട്ടവും ഓട്ടം പൂർത്തിയാക്കിയ റിങ്കിളിന് അധികൃതർ മെഡൽ സമ്മാനിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: duck medal marathon running

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top