നേരത്തെ ഓര്‍ത്തോ ഡോക്ടറെങ്കില്‍ ഇത്തവണ കാര്‍ഡിയോ ഡോക്ടര്‍; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരിഹസിച്ച് അന്‍വര്‍ സാദത്ത്

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരിഹാസവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. കഴിഞ്ഞ തവണ ഓര്‍ത്തോ ഡോക്ടറായിരുന്നെങ്കില്‍ ഇത്തവണ കാര്‍ഡിയോ ഡോക്ടറാണെന്ന ഒരു വ്യത്യാസം മാത്രമേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുള്ളു. ഇതൊന്നും തന്നെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യാന്‍ പോകുന്നില്ല. ഉമ തോമസിന് ജോ ജോസഫ് ഒരു വെല്ലുവിളി അല്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
യുഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകരും സജീവമായി തന്നെ രംഗത്തുണ്ട്. കാല കാലങ്ങളായി കോണ്‍ഗ്രസിലുണ്ടാകുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായിട്ടില്ല. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലായിരിക്കും തെരഞ്ഞെടുപ്പെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
Story Highlights: Earlier he was an ortho doctor but this time he is a cardio doctor; Anwar Sadat mocks LDF candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here