Advertisement

ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ മലയാളി മരിച്ചു

May 6, 2022
2 minutes Read

ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ മലയാളി മരിച്ചു. തൃശൂര്‍ മാമ്പറ എരയംകുടി അയ്യാരില്‍ എ.കെ. ബാവു ആണ് മരിച്ചത്. 79 വയസായിരുന്നു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ നോര്‍ത്ത് ടെര്‍മിനലില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ബാവു കുഴഞ്ഞുവീഴുന്നത്. ബാവുവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. (malayali died Jeddah airport Umrah pilgrimage)

കുഴഞ്ഞുവീണയുടന്‍ ബാവുവിന് എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. പിന്നീട് ഇയാളെ ഹേലി കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലെത്തിച്ചു. ഐസിയുവിലായിരിക്കവേയാണ് മരണം സംഭവിക്കുന്നത്.

ബാവുവിനൊപ്പം മക്കളായ ബീന, ബിജിലി എന്നിവരും ബീനയുടെ ഭര്‍ത്താവ് അബ്ബാസും തീര്‍ഥാടനത്തിനായി എത്തിയിരുന്നു. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കിയേക്കുമെന്നാണ് സൂചന. ബീവാത്തുവാണ് ഭാര്യ. ബൈജു, ബാനു എന്നിവര്‍ മറ്റ് മക്കളാണ്.

Story Highlights: malayali died Jeddah airport Umrah pilgrimage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top