നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ധർമ്മജൻ ബോൾഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേയ്ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ സ്ഥാപനത്തിന്റെ പ്രവർത്തനമൊന്നും നടത്താതെ തന്നെ കബളിപ്പിക്കുകയാണെന്നുമാണ് അസീസിന്റെ പരാതി.
Read Also : സ്വർണം കടത്താൻ പ്രതി ഹാരിസ് ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നു : പൊലീസ്
മൂവാറ്റുപുഴ സ്വദേശി അസീസ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ധർമ്മജൻ പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അദ്ദേഹം പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു.
എറണാകുളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ധർമ്മജന് പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ധർമ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പൊലീസ് തുടർ നടപടികൾ കൈക്കൊള്ളുക.
Story Highlights: police Case against actor Dharmajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here