ഹിറ്റ്‌ലറിനും ജൂതരക്തമെന്ന പരാമര്‍ശം: മാപ്പ് പറഞ്ഞ് പുടിന്‍

നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറിനും ജൂതരക്തം തന്നെയാണുള്ളതെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ പരാമര്‍ശത്തിന് മാപ്പുപറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയെ നാസി എന്ന് വിശേഷിപ്പിച്ചതിന് ശേഷമായിരുന്നു ഹിറ്റ്‌ലറും ജൂതന്‍ തന്നെയായിരുന്നുവെന്ന വിവാദ പരാമര്‍ശം. ഈ പ്രസ്താവനയ്‌ക്കെതിരെ ഇസ്രയേല്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് പുടിന്‍ ഇസ്രയേലിനോട് മാപ്പ് പറയുന്നത്.
ജൂതവംശഹത്യയെ ഓര്‍മിച്ചുകൊണ്ട് ഇസ്രയേല്‍ ഹോളോകോസ്റ്റ് അനുസ്മരണം നടത്തിയതിന് പിന്നാലെയായിരുന്നു സെര്‍ജി ലാവ്‌റോവിന്റെ വിവാദ പരാമര്‍ശം. ലാവ്‌റോവിന്റെ പരാമര്‍ശത്തിന് വാസ്തവവുമായി യാതൊരു ബന്ധവും ഇല്ലെന്നും ലോകചരിത്രത്തെത്തന്നെ അദ്ദേഹം അപമാനിക്കുകയാണെന്നും ഇസ്രയേല്‍ വിമര്‍ശിച്ചിരുന്നു.
Read Also : 66 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം പൈലറ്റ് സിഗരറ്റ് കത്തിച്ചത്; 2016ലെ അപകടത്തില്‍ വഴിത്തിരിവ്
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് റഷ്യന്‍ വിദേശകാര്യമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഹിറ്റ്‌ലറിന് ജൂതരക്തമുണ്ടെന്ന് താന്‍ സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സൈനിക പിന്തുണയ്ക്കായി യുക്രൈന്‍ ഇസ്രയേലിനെ സമീപിച്ച പശ്ചാത്തലത്തിലാണ് വിവാദമുണ്ടായതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ യുക്രൈന്റെ ആവശ്യങ്ങളോട് നിലവില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
Story Highlights: Putin apologises to Israeli PM Bennett for Sergey Lavrov comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here