വധഗൂഢാലോചനക്കേസ്; സായ് ശങ്കർ മാപ്പു സാക്ഷിയാകും

വധഗൂഢാലോചനക്കേസിൽ ഏഴാം പ്രതി സായ് ശങ്കർ മാപ്പു സാക്ഷിയാകും. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഹാജരാവാൻ ആവശ്യപ്പെട്ട് സായ് ശങ്കറിന് കോടതി നോട്ടീസ് നൽകി. സായ് ശങ്കറിൻ്റെ മൊഴികളൊക്കെ ദിലീപിനെതിരായ തെളിവുകളായി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്ന് സായ് ശങ്കർ മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകളാണ് സായ് ശങ്കർ നശിപ്പിച്ചത്. എന്നാൽ ഇവ വീണ്ടെടുക്കാനാവുന്നതാണെന്നാണ് സായ് ശങ്കർ പറയുന്നത്.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നും സായ് ശങ്കർ അന്വേഷണ സംഘത്തിന് മൊഴി നൽകി. അഭിഭാഷകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്നും കോടതിരേഖകൾ ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞിരുന്നു.
Story Highlights: sai shankar case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here