തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ആരെന്ന് നാളെ അറിയാം

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. തൃക്കാക്കരയിൽ ഇരുമുന്നണികളോടുമുള്ള ജനങ്ങളുടെ എതിർപ്പ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ( thrikakkara bjp candidate announcement tomorrow )
എ എൻ രാധാകൃഷ്ണന്റെ പേര് തന്നെയാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ടി പി സിന്ധമുമോൾ, എസ് ജയകൃഷ്ണൻ എന്നീ പേരുകളും ചില ഘട്ടങ്ങളിൽ ഉയർന്ന് കേട്ടിരുന്നു. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പി സി ജോർജ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുമോ എന്നത് യോഗശേഷം അറിയാമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.
തൃക്കാക്കരയിൽ സിൽവർലൈൻ ചർച്ചയാകും. സിപിഐഎമ്മിന് തൃക്കാക്കരയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിക്കാത്ത സ്ഥിതിയാണെന്ന് വി മുരളീധരൻ വിമർശിച്ചു.
Story Highlights: thrikakkara bjp candidate announcement tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here