Advertisement

അഭിമാനമായി ഒരു മകൾ; എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഇന്നവൾ സിവിൽ ജഡ്ജ്…

May 6, 2022
1 minute Read

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും പുഞ്ചിരി കൊണ്ട് നേരിടുന്നവരുണ്ട്. പ്രശ്‍നങ്ങളിൽ തളരാതെ കഠിനപ്രയത്നം കൊണ്ട് ജീവിത സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കുന്നവർ. ആ കൂട്ടത്തിലേക്ക് ഒരു മധ്യപ്രദേശുകാരി കൂടി. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വഴിയിൽ ഇന്നവൾ എഴുതി ചേർത്തത് ചരിത്രമാണ്. മധ്യപ്രദേശിലെ ഒരു പച്ചക്കറി വ്യാപാരിയുടെ മകളാണ് അങ്കിത നഗർ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വപ്നത്തിന് പിറകെയായിരുന്നു. തന്റെ മൂന്ന് വർഷത്തെ ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിലും നാലാമത്തെ ശ്രമത്തിൽ അങ്കിത റിക്രൂട്ട്‌മെന്റ് പരീക്ഷ പാസായി. ഇന്ന് ഇൻഡോറിൽ സിവിൽ ജഡ്ജാണ് അങ്കിത നഗർ എന്ന ഇരുപത്തിയൊമ്പതുകാരി.

“ഒടുവിൽ എന്റെ നാലാമത്തെ ശ്രമത്തിൽ ഞാൻ സിവിൽ ജഡ്ജി ക്ലാസ്-രണ്ടാം പരീക്ഷ പാസായി. എന്റെ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകുന്നില്ല. അങ്കിത മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് തവണ പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ജഡ്ജിയാകുക എന്ന ലക്ഷ്യത്തിൽ നിന്ന് താൻ ഒരിക്കലും പിന്നോട്ട് പോയില്ല. എന്റെ ലക്ഷ്യത്തിലേക്കായി ഞാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. എന്റെ ശ്രദ്ധ വർദ്ധിപ്പിച്ചു. എന്റെ ശ്രമങ്ങൾ കൂടുതൽ ശക്തമാക്കി. അങ്കിത കൂട്ടിച്ചേർത്തു.

അങ്കിതയുടെ പിതാവ് അശോക് നഗർ മധ്യപ്രദേശിലെ ഇൻഡോറിലെ മുസാഖേഡി പ്രദേശത്ത് പച്ചക്കറി വിൽപ്പനയാണ് തൊഴിൽ. പരീക്ഷയ്ക്ക് ദിവസം മുഴുവൻ തയ്യാറെടുത്ത ശേഷം, ബാക്കി സമയം അങ്കിത അച്ഛനെ തൊഴിലിൽ സഹായിക്കും. “ഞങ്ങളുടെ മകൾക്ക് ജീവിതത്തിൽ അവൾ അർഹിക്കുന്ന എല്ലാ അവസരങ്ങളും നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. കഴിഞ്ഞ ആറ് വർഷമായി അവളുടെ വിദ്യാഭ്യാസത്തിനായി ഞങ്ങൾ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു. അവൾ കഠിനമായി പരിശ്രമിക്കുകയും പരീക്ഷയിൽ വിജയം നേടുകയും ചെയ്തു. അവളെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. ആരും അവരുടെ പെൺമക്കളെ വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്. പകരം അവരെ പഠിപ്പിക്കുക, സ്വയം പര്യാപ്തരാക്കുക, അവരുടെ സ്വപ്നങ്ങൾക്കായി ഒപ്പം നിൽക്കുക” അങ്കിതയുടെ മാതാപിതാക്കൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top