സംസ്ഥാനത്ത് അങ്കനവാടികള്‍ സ്മാര്‍ട്ടാകുന്നു; പൂജപ്പുരയിലെ ആദ്യ സ്മാര്‍ട്ട് അങ്കനവാടിയെക്കുറിച്ചറിയാം

അങ്കനവാടികളിലേക്ക് കൂടുതലുകള്‍ കുട്ടികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കാലത്തിനനുസരിച്ച് മുഖം മിനുക്കുകയാണ് സംസ്ഥാനത്തെ അങ്കനവാടികള്‍. സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി പൂജപ്പുരയില്‍ ആരംഭിച്ചു. വ്യത്യസ്തവും മനോഹരവുമായ ഡിസൈനിലാണ് അങ്കനവാടിയുടെ പെയിന്റിംഗ്.
പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ കളിസ്ഥലം, ടി.വി, ഹാള്‍ പൂന്തോട്ടം പേരു പോലെ തന്നെ സ്മാര്‍ട്ട് ആണ് പൂജപ്പുര അങ്കനവാടിയിലെ കാര്യങ്ങളെല്ലാം. പള്ളിക്കൂട കള്ളവന്മാരെ വരുതിയിലാക്കാനുള്ള എല്ലാം ഉണ്ട് ഇവിടെ.
കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക വികാസം ഉറപ്പുവരുത്തും വിധമാണ് സ്മാര്‍ട്ട് അങ്കണവാടികളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും. കെട്ടിടത്തിനുള്ള സ്ഥല ലഭ്യതയനുസരിച്ചാണ് മാതൃകയും സൗകര്യങ്ങളും ഒരുക്കുന്നത്. പുതിയ സെറ്റപ്പില്‍ അധ്യാപകരും കുട്ടികളും ഹാപ്പി. പഠനത്തെ അടിസ്ഥാനമാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ സാക്ഷാത്കരിക്കുന്നത്. സംസ്ഥാനത്ത് ആകെ ഇത്തരത്തില്‍ 55 അങ്കണവാടികള്‍ കൂടി ഉടനെത്തും.
Story Highlights: Anganwadis are getting smarter in the state; Learn about the first Smart Anganwadi at Poojappura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here