രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോൽവി ഉറപ്പെന്ന് അസദുദ്ദീന്‍ ഒവൈസി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജിതനാകുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പരിഹാസം. വയനാട്ടില്‍ നിന്ന് ഇനിയും മത്സരിക്കാനാണ് രാഹുലിന്റെ തീരുമാനമെങ്കിൽ വൻ പരാജയമായിരിക്കും സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിക്കുന്നു. ഇവിടെ നിന്ന് മത്സരിച്ച് ഭാഗ്യം പരീക്ഷിക്കാന്‍ രാഹുൽ ഗാന്ധി തയ്യാറാകണം. കോൺഗ്രസ് നേതാക്കളുടെ തെലങ്കാന പര്യടനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.
Read Also : കൈകാട്ടി വാഹനം തടഞ്ഞു; രാഹുൽ ഗാന്ധിയെ ബേക്കറിയിലേയ്ക്ക് ക്ഷണിച്ച് നാട്ടുകാർ; വിഡിയോ
രാഹുല്‍ തെലങ്കാന സന്ദര്‍ശനം നടത്തവേ, താന്‍ വന്നിരിക്കുന്നത് ടിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസംഗിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് ഒവൈസി രാഹുലിനെ പരിഹസിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ പ്രചാരണം തുടരുകയാണ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ ഉദ്ദേശിച്ച് തെലങ്കാന ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല രാജാവാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.
Story Highlights: Asaduddin Owaisi criticizes Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here