Advertisement

ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ബക്കറ്റ് പിരിവുമായി സിപിഐഎം

May 7, 2022
2 minutes Read

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിവുമായി സിപിഐഎം. ഇടുക്കി, കണ്ണൂർ ജില്ലകളിലെ മുഴുവനിടങ്ങളിലും മൂന്ന് ദിവസം പിരിവിനിറങ്ങി ധീരജിന്റെ കുടുംബത്തെ സഹായിക്കാനുള്ള തുക കണ്ടെത്താനാണ് സിപിഐഎം തീരുമാനം. ഇന്ന് രാവിലെയാണ് പിരിവ് ആരംഭിച്ചത്. ഒൻപതാം തീയതിയോടെ ഫണ്ട് പിരിവ് അവസാനിപ്പിക്കും.
സമാഹരിക്കുന്ന പണത്തിൽ പ്രധാന പങ്ക് കുടുംബത്തിന് നൽകും. ബാക്കിയുള്ളവ ഉപയോഗിച്ച് ഇടുക്കി എഞ്ചിനീയറിംഗ് കോളജിലും തളിപറമ്പിലും സ്മാരകം പണിയാനാണ് പാർട്ടിയുടെ തീരുമാനം.

മാർക്കറ്റുകളും കടകളും ആളുകൾ കൂടുന്ന മറ്റിടങ്ങളിലുമൊക്കെ കയറിയിറങ്ങി കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും സമാഹരിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. ഇടുക്കിയിൽ ചെങ്കൊടിയും പ്ലക്കാർഡുകളുമായി നേതാക്കളും പ്രവർത്തകരും വ്യാപാര സ്ഥാപനങ്ങളും വീടുകളും കയറിയിറങ്ങിയാണ്‌ ഹുണ്ടിക പിരിവ്‌ നടത്തുന്നത്‌. സിപിഐ എം ബ്രാഞ്ച്‌, ടൗൺ, സ്‌റ്റാൻഡ്‌, പൊതുനിരത്ത്‌ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽനിന്നും ശേഖരിക്കുന്നുണ്ട്‌.

ധീരജ് എസ്എഫ്ഐ നേതാവായിരുന്ന ഇടുക്കി ജില്ലയിലും ജന്മ നാടായ തളിപറമ്പടങ്ങുന്ന കണ്ണൂർ ജില്ലയിലും ബക്കറ്റുമായി നേതാക്കളെത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയോ അവരുടെ അഭാത്തിൽ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളുടെയോ നേതൃത്വത്തിലായിരിക്കും എല്ലായിടത്തും പിരിവ് നടക്കുക. തോടുപുഴയിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലായിരുന്നു ഹുണ്ടിക പിരിവ് ആരംഭിച്ചത്.

Story Highlights: CPI (M) collects buckets to help the family of slain SFI leader Dheeraj in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top