വാർധക്യം ഭാരമായി; സ്വന്തം അമ്മുമ്മയെ രണ്ട് പേരക്കുട്ടികൾ ചേര്‍ന്ന് കത്തിച്ചുകൊന്നു

സ്വന്തം അമ്മുമ്മയെ രണ്ട് പേരക്കുട്ടികൾ ചേര്‍ന്ന് കത്തിച്ചുകൊന്നു. തൊണ്ണൂറ് വയസുള്ള സുബ്ബമ്മാളാണ് കൊലചെയ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ പെട്ടായിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ശവശരീരം സുബ്ബമ്മാളിന്‍റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് മരിയമ്മാള്‍, മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
മെയ് 3ന് ആദം നഗറിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിലാണ് ശവശരീരം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളായ ചെറുമക്കളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭ്യമായത്. വാർധക്യമായതിനാൽ സുബ്ബമ്മാള്‍ ചെറുമക്കളുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
വാർധക്യം
വീട്ടില്‍ നിന്ന് അമ്മുമ്മയെ ഓട്ടോയില്‍ ആദം നഗറിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വാർധക്യ കാലത്ത് അമ്മുമ്മയെ നോക്കുന്നത് ഒരു ‘ഭാര’മായി മാറിയതിനാലാണ് യുവതികൾ ഈ പൈശാചിക കൃത്യം ചെയ്‌തതെന്ന് പൊലീസ് വെളിപ്പെടുത്തി.
Story Highlights: Grandmother was burned to death by two grandchildren
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here