റഷ്യന്‍ അധിനിവേശം; യുക്രൈനിലെ സാഹചര്യങ്ങളില്‍ ആശങ്കയറിയിച്ച് ഇന്ത്യ

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനിലെ സ്ഥിതിഗതിയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. യുക്രൈനിലെ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ ഏറെ ഉത്കണ്ഠ അറിയിക്കുകയാണ്. ആക്രമണവും ശത്രുതയും ഉടന്‍ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പറഞ്ഞു.
രക്തം ചൊരിയുന്നതിലൂടെയും നിരപരാധികളുടെ ജീവന്‍ ഇല്ലാതാക്കുന്നതിലൂടെയും ഒരു യുദ്ധത്തിലും പരിഹാരം കാണാനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര ഇടപെടലിന്റെയും ചര്‍ച്ചയുടെയും മാര്‍ഗത്തിലൂടെ മാത്രമേ സംഘര്‍ഷം അവസാനിപ്പിക്കാനാകൂ എന്ന് തുടക്കം മുതലേ തങ്ങള്‍ പറഞ്ഞിരുന്നു എന്നും ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനത്തിനിടെ ജര്‍മന്‍ വൈസ് ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയിലും യുക്രൈന്‍-റഷ്യ വിഷയം നരേന്ദ്രമോദി പരാമര്‍ശിച്ചിരുന്നു. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാനാകില്ല. ഇന്ത്യ എന്നും സമാധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും യുദ്ധം നീണ്ടുനില്‍ക്കാതെ അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.
Read Also : ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന്‍ വിഷയത്തില്‍ മോദി
‘യുക്രൈനില്‍ അധിവേശം ആരംഭിച്ചതുമുതല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമായി ഞങ്ങള്‍ മുന്നോട്ടുവച്ചത് വെടിനിര്‍ത്തല്‍ ആശയവും ചര്‍ച്ചകളുമായിരുന്നു. ഈ യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കാന്‍ പോകുന്നില്ല. എല്ലാവര്‍ക്കും നഷ്ടവും തോല്‍വിയും മാത്രമാണുണ്ടാകുക. എന്തുതന്നെയായാലും സമാധാനത്തെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. മാനുഷികാഘാതകങ്ങള്‍ക്കുപുറമേ എണ്ണവിലയിലും ആഗോള ഭക്ഷ്യവിതരണത്തിലുമാണ് നഷ്ടമുണ്ടാകുന്നുവെന്ന് പറഞ്ഞ മോദി, പക്ഷേ അധിനിവേശത്തില്‍ റഷ്യയെ കുറ്റപ്പെടുത്തിയില്ല.
Story Highlights: india deeply concerned about the situation in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here