കരിയറായി തെരഞ്ഞെടുത്തത് നൃത്തം; പാകിസ്താനിൽ യുവതിയെ സഹോദരൻ വെടിവച്ച് കൊന്നു

പാകിസ്താൻ യുവതിയെ സഹോദരൻ വെടിവച്ച് കൊലപ്പെടുത്തി. മോഡലിംഗും നൃത്തവും കരിയറാക്കിയതിനാണ് 21 കാരിയായ സിദ്രയെ സഹോദരൻ ഹംസ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ( pakistan woman killed by brother )
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ റെനാല ഖുർദ് സ്വദേശിനിയായ സിദ്ര പ്രാദേശിക വസ്ത്ര ബ്രാൻഡിന്റെ മോഡലായി പ്രവർത്തിക്കുകയായിരുന്നു. ഒപ്പം തിയറ്ററുകളിൽ നൃത്ത പരിപാടികളും അവതരിപ്പിച്ചിരുന്നു. എന്നാൽ സിദ്രയുടെ കുടുംബം ഇതിന് എതിരായിരുന്നു. നൃത്തവും മോഡലിംഗും കുടുംബത്തിന് അപമാനമാണെന്ന് പറഞ്ഞ് സിദ്രയോട് കരിയർ അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വ്യാഴാഴ്ച ഇതിന്റെ പേരിൽ കുടുംബവും സിദ്രയും തമ്മിൽ തർക്കം ഉടലെടുക്കുകയും സിദ്രയെ കുടുംബം മർദിക്കുകയും ചെയ്തിരുന്നു.
സിദ്രയുടെ നൃത്ത പരിപാടി മൊബൈലിൽ കണ്ടതിൽ പ്രകോപിതനായി ഹംസ സിദ്രയെ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. ഒരു ബന്ധുവാണ് ഹംസയ്ക്ക് വിഡിയോ അയച്ച് നൽകിയത്. ഹംസ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Story Highlights: pakistan woman killed by brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here