കളിമൺ കോർട്ടിൽ നദാലിനെ വീഴ്ത്തി 19കാരൻ; റെക്കോർഡ്

കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാലിനെ അതേ കോർട്ടിൽ തന്നെ തറപറ്റിച്ച് കൗമാരക്കാരൻ. 19 വയസുകാരനായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ ആണ് ഇതിഹാസ താരത്തെ ഞെട്ടിച്ചത്. മാഡ്രിഡ് ഓപ്പണിലെ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് നദാലിനെ മറികടന്ന അൽകാരസ് സെമിയിലെത്തി. ജയത്തോടെ മാഡ്രിഡ് ഓപ്പൺ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാർലോസ് മാറി. നദാലിനെ കളിമൺ കോർട്ടിൽ മറികടക്കുന്ന ആദ്യ കൗമാര താരവും കാർലോസാണ്.
തുടരെ ഏഴ് മത്സരങ്ങൾ വിജയിച്ചാണ് കൗമാര സെൻസേഷൻ തൻ്റെ ഹീറോയ്ക്കെതിരെ ഇറങ്ങിയത്. സ്പെയിനിലെ ഏറ്റവും വലിയ ടെന്നിസ് മൈതാനത്ത് 6-2 എന്ന സ്കോറിൽ അൽകാരസ് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ, ഒന്നിനെതിരെ 6 പോയിൻ്റുകൾ നേടി നദാൽ രണ്ടാം സെറ്റിൽ തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ വീണ്ടും അൽകാരസിൻ്റെ മാസ്മരിക പ്രകടനം. 6-3ന് സെറ്റും ജയവും സ്വന്തം. ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചാണ് സെമിയിൽ അൽകാരസിൻ്റെ എതിരാളി.
Story Highlights: rafael nadal carlos alcaraz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here