‘റിഫയും മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിഫയുടെ കുടുംബം

വ്‌ലോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും മകള്‍ക്ക് മറ്റെന്തോ സംഭവിച്ചതാണെന്ന് സംശയിക്കുന്നതായും കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. മകളുടെ മരണത്തിലെ സത്യം പുറത്തുവരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
റിഫ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്ത്രീയായ താന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ജോലി ചെയ്ത് ചെലവുകള്‍ നോക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് റിഫ പങ്കുവെച്ചിരുന്നുവെന്ന് റിഫയുടെ മാതാവ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ സത്യങ്ങള്‍ പുറത്തുവരുമെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
പൊലീസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് റിഫയുടെ മാതാപിതാക്കള്‍ പറയുന്നു. റിഫയും മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് കുടുംബം വെളിപ്പെടുത്തുന്നുണ്ട്. റിഫയെ മര്‍ദിച്ചുവെന്ന് മെഹ്നാസ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. മൃതദേഹം ഉദ്യോഗസ്ഥര്‍ ഇതിനകം പുറത്തെടുത്തിട്ടുണ്ട്. വിഡിയോ ഉള്‍പ്പെടെ സജ്ജമാക്കിക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള സാധ്യതയാണ് അധികൃതര്‍ പരിശോധിച്ചുവരുന്നത്.
Story Highlights: vlogger rifa parents allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here