വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങവേ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറഞ്ഞു; അഞ്ചുപേര്‍ മരിച്ചു

വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലെ തോടാഘാട്ടിയിലാണ് സംഭവം.(five killed in a car accident in utharakhand)
ഭാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന പിങ്കി(25), പ്രതാപ് സിങ്(40), ഭാര്യ ഭഗീരഥി ദേവി(36), മക്കളായ വിജയ്(15), മഞ്ജു(12) എന്നിവരാണ് മരിച്ചത്. മരിച്ച പിങ്കിയുടെ വിവാഹം മെയ് 12-ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു പിങ്കിയും കാറിലുണ്ടായിരുന്ന മറ്റുളളവരും.
ഋഷികേശില്‍നിന്ന് ചാമോലിയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് 250 മീറ്റര്‍ താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു.അപകടവിവരമറിഞ്ഞ് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കൊക്കയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: five killed in a car accident in utharakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here