ഐ ലീഗ് കിരീടത്തിനരികെ ഗോകുലം; രാജസ്ഥാനെയും കീഴടക്കി

ഐ ലീഗ് കിരീടത്തിനരികെ ഗോകുലം കേരള എഫ്സി. ഒരു പോയൻ്റ് കൂടി ലഭിച്ചാൽ ഗോകുലത്തെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 27 ആം മിനുട്ടില്‍ ജോര്‍ദെയ്ന്‍ ഫ്ലെച്ചര്‍ നേടിയ ഗോളിലൂടെയാണ് ഗോകുലം മത്സരം തങ്ങളുടെ വരുതിയിലാക്കിയത്.
ഇന്നത്തെ മത്സരത്തിലെ ജയമുള്‍പ്പടെ 16 കളികളിൽ 40 പോയിന്‍റാണ് ഗോകുലത്തിനുള്ളത്. സീസണിൽ തോൽവിയറിയാതെയാണ് ഗോകുലത്തിന്‍റെ കുതിപ്പ്. 12 വിജയങ്ങളും നാലു സമനിലയുമാണ് ഗോകുലത്തിന്‍റെ അക്കൗണ്ടിൽ. കഴിഞ്ഞ സീസണിലെ കണക്കു കൂടി പരിശോധിക്കുമ്പോള്‍ അവസാനത്തെ 21 മത്സരങ്ങളിൽ ഗോകുലം തോൽവിയറിഞ്ഞിട്ടില്ല.
ഇത് ഐ ലീഗ് ഫുട്ബോള്‍ ചരിത്രത്തിൽ റെക്കോഡാണ്. ഒരു പോയൻ്റ് അകലെ ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡും ഗോകുലത്തെ കാത്തിരിക്കുകയാണ്. രണ്ട് മത്സരങ്ങൾകൂടി ശേഷിക്കെ ഒരു സമനില മാത്രം മതി ഗോകുലത്തിന് കിരീടമുറപ്പിക്കാന്‍.
Story Highlights: i-league gokulam fc beat rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here