ആശുപത്രിയിൽ വച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിൽ മറ്റ് ചില ലക്ഷ്യങ്ങൾ; തൃക്കാക്കരയിൽ യുഡിഎഫ് ജയം ഉറപ്പെന്ന് കെ സുധാകരൻ

തൃക്കാക്കരയിൽ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം കൂടുമെന്ന് തീർച്ചയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എൽ ഡി എഫ് സ്ഥാനാർത്ഥി സഭയുടെ നോമിനിയാണെന്ന അഭിപ്രായം കോൺഗ്രസിനില്ല. സഭാ നേതൃത്വത്തോട് കോൺഗ്രസിന് യാതൊരു പരിഭവവുമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. ആശുപത്രിയിൽ വച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിൽ മറ്റ് ചില ലക്ഷ്യങ്ങൾ. സഭ നിഷ്പക്ഷമാണ്, സഭയ്ക്കെതിരെ കോൺഗ്രസിന് പരാതിയില്ലെന്നും, വി.ഡി.സതീശൻ സഭയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.(k sudhakaran about thrikkakara bypoll)
എന്നാൽ കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയും. എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്.
എൽഡിഎഫ് എറണാകുളം ജില്ലയിൽ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവം. മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആർടിസി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സർക്കാരാണ് കമ്മിഷൻ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: k sudhakaran about thrikkakara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here