സഭയെ വലിച്ചിഴച്ചത് എൽഡിഎഫ്; സഭ എന്നും യുഡിഎഫിനൊപ്പമെന്ന് മോൻസ് ജോസഫ് ട്വന്റിഫോറിനോട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഭയെ വലിച്ചിഴച്ചത് എൽഡിഎഫാണെന്ന് കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ മോൻസ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. എന്നും യുഡിഎഫിന് ഒപ്പം നിൽക്കുന്നവരാണ് കത്തോലിക്കാ സഭ, ഇത്തവണയും സഭ ഒപ്പം നിൽക്കണമെന്നും മോൻസ് ജോസഫ് പറഞ്ഞു.(monsjoseph about thrikkakara bypoll)
‘കാതോലിക്ക സഭ യുഡിഎഫിനെ അനുകൂലിച്ച് നിന്നിരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപിക്കുന്ന എൽഡിഎഫ് ഉൾപ്പെടെയുള്ളവർ ഇത്തരത്തിലുള്ള ആവശ്യമില്ലാത്ത പ്രചാരണങ്ങൾ ഇപ്പോൾ ഉണ്ടാക്കിയത് എന്തിനാണെന്ന് അറിയില്ല. പല ഘട്ടങ്ങളിൽ തോമസ് മാഷുമായിട്ട് സംസാരിച്ചിട്ടുണ്ട്.
വ്യക്തപരമായ സൗഹൃദങ്ങൾ നല്ല രീതിയിൽ കാത്ത് സൂക്ഷിച്ചു പോകുന്ന രീതിയാണ് ഞങ്ങൾ പാർട്ടിപരമായി സ്വീകരിച്ചിട്ടുള്ളത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങങ്ങൾ ഉണ്ടെങ്കിൽ കോൺഗ്രസിനുള്ളിൽ ചർച്ച ചെയ്‌ത് പരിഹരിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി പോകുകയാണ് യാതൊരു ആശയ കുഴപ്പവുമില്ല’.- മോൻസ് ജോസഫ് പറഞ്ഞു.
അതേസമയം തൃക്കാക്കരയിൽ യുഡിഎഫ് 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് കെ മുരളീധരൻ എം പി. തൃക്കാക്കരയിൽ കോൺഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ല. വി ഡി സതീശൻ തൃക്കാക്കരയിൽ വൺ മാൻ ഷോ കളിക്കുന്നു എന്ന സിപിഐഎം ആരോപണത്തിന് മറുപടി നൽകുകയായിരുന്നു കെ മുരളീധരൻ എം പി.
എല്ലാവരോടും കൂടിയാലോചിച്ചാണ് വി ഡി സതീശൻ പ്രവർത്തിക്കുന്നതെന്ന് കെ മുരളീധരൻ എം പി വ്യക്തമാക്കി. സ്വന്തം ജില്ലയായത് കൊണ്ട് വി ഡി സതീശന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി.
Story Highlights: monsjoseph about thrikkakara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here