Advertisement

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ നിയന്ത്രണങ്ങളില്‍ ഇളവ്

May 8, 2022
Google News 2 minutes Read
permission to see Thrissur Pooram Sample Fireworks

തൃശൂര്‍ പൂരത്തില്‍ സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവ്. നായ്ക്കനാലിലും നടുവിലാലിലുമാണ് നിയന്ത്രണം. വെടിക്കെട്ട് നടത്താനാണ് ഇതുവരെ തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ടില്‍ ഇളവ് വേണമോയെന്നതില്‍ തീരുമാനം നാളെയുണ്ടാകും.

റിംഗ് റോഡില്‍ ആളുകളെ തടയുന്നത് ഒഴിവാക്കുമെന്ന് പൊലീസിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ദേവസ്വം അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. സാമ്പിള്‍ വെടിക്കെട്ട് കാണുന്നതില്‍ എത്രത്തോളം ആളുകളെ അടുത്ത് നിര്‍ത്താന്‍ സാധിക്കുമെന്ന് ഒരിക്കല്‍ കൂടി പരിശോധിക്കും. നാളെ ഉച്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരുമെന്നും പൂരം വെടിക്കെട്ടിന്റെ കാര്യത്തില്‍ തീരുമാനം നാളെയുണ്ടാകുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

സുപ്രിംകോടതി തന്നെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ വേണമെന്ന് പറയുന്നതിനാല്‍ ഇത്തവണ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇനി വരാന്‍ പോകുന്ന പൂരങ്ങളില്‍ സുരക്ഷ ഉറപ്പാക്കി അടുത്ത് നിന്ന് വെടിക്കെട്ട് കാണാനുള്ള സംവിധാനമൊരുക്കുമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. അടുത്ത വര്‍ഷം മുതല്‍ ബാരിക്കേഡ് സംവിധാനമൊരുക്കി സാങ്കേതിക കാര്യങ്ങള്‍ കൃത്യമായി പാലിച്ച് വെടിക്കെട്ട് നടത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read Also : വാരണാസി മുസ്ലിം പള്ളിക്കരികെ നിന്ന് സ്വസ്തികകൾ കണ്ടെത്തി

അതേസമയം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ടിന്റെ നടത്തിപ്പില്‍ കാലാനുസൃതമായ മാറ്റം ഇത്തവണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. വെടിക്കെട്ടും തൃശൂര്‍ പൂരവും കാണാന്‍ പരമാവധി പേര്‍ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെയാണ് ദേവസ്വങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

Story Highlights: permission to see Thrissur Pooram Sample Fireworks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here