പ്രകടനം മോശം; ത്രിപുരയിൽ ഇലക്ട്രിസിറ്റി കോർപറേഷനിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചു

ജീവനക്കാരുടെ മോശം പ്രകടനത്തെ തുടർന്ന് ത്രിപുരയിൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപറേഷനിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരുടെ 40 ശതമാനം ശമ്പളമാണ് തടഞ്ഞുവച്ചത്. ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നതിലെ പിഴവുകളും ജീവനക്കാരുടെ മോശം പെർഫോമൻസ് മൂലം വകുപ്പിനുണ്ടായിരിക്കുന്ന വരുമാന നഷ്ടവും ചൂണ്ടി
ക്കാണിച്ചാണ് നടപടി.
66 സബ് ഡിവിഷനുകളിൽ 14 എണ്ണത്തിന്റെയും പ്രകടനം ദയനീയമാണെന്നും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനായാണ് ജീവനക്കാരുടെ 40% ശമ്പളം തടഞ്ഞുവെച്ചതെന്നും സർക്കാർ പറഞ്ഞു. ത്രിപുരയിലെ വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ബില്ലിംഗിന്റെ അവലോകനത്തിൽ, കാര്യക്ഷമത 70% മാത്രമാണെന്ന് കോർപ്പറേഷൻ കണ്ടെത്തി.
Read Also : അതിർത്തി കടന്ന് പാകിസ്താൻ ഭാഗത്ത് നിന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം
സംസ്ഥാനത്ത് 9.32 ലക്ഷം വൈദ്യുതി ഉപഭോക്താക്കളാണുള്ളത്. മാനേജർമാർ അടക്കമുള്ളവരുടെ ശമ്പളമാണ് തടഞ്ഞുവച്ചിരിക്കുന്നത്.
Story Highlights: salary hold back due to poor performance tripura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here