സബ് ഇൻസ്പെക്ടർ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പെൺകുട്ടി ആത്മഹത്യ ചെയ്‌തു

വിവാഹ വാഗ്‌ദാനം നൽകി സബ് ഇൻസ്പെക്ടർ വഞ്ചിച്ചുവെന്ന് ആരോപിച്ച് ആന്ധാപ്രദേശിൽ ബിരുദ വിദ്യാർത്ഥിനി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തു. അനന്തപൂർ ജില്ലയിലെ ജിഎ കോട്ടാല ഗ്രാമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രഗിരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിജയകുമാർ നായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വിജയകുമാറിനെതിരെ മുൻപും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് താടിപത്രി ഡി.എസ്.പി ചൈതന്യ പറഞ്ഞു.
വിജയകുമാർ നേരത്തെ വിവാഹിതനാണ്. ഇയാള്‍ മുൻപ് വിവാഹവാഗ്‌ദാനം നൽകിയ ശേഷം വഞ്ചിച്ച പെൺകുട്ടി ദിശ പൊലീസിനെ സമീപിച്ചിരുന്നു. ഇതോടെ ജോലി നഷ്‌ടപ്പെടുമെന്ന് ഭയന്ന വിജയകുമാർ വിവാഹം ചെയ്യാൻ തയാറാവുകയും ചെയ്തു. അതിനിടെയാണ് എസ്ഐ ബിരുദ വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലാകുന്നതും പെൺകുട്ടിയെ പീഡിപ്പിക്കുന്നതും.
വിജയകുമാർ വിവാഹ വാഗ്‌ദാനം നൽകിയ ശേഷം പിന്മാറിയതാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നും ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നു.
Story Highlights: Sub-inspector tortured by promising marriage; girl committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here