നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയ്‌ക്കൊപ്പമെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

നടിയെ ആക്രമിച്ച കേസില്‍ താന്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ്. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് കൊണ്ട് വഞ്ചി സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു ജോ ജോസഫ്. താനും അതിജീവിതക്കൊപ്പമാണ്. നന്മക്കൊപ്പമാണ്. ഇവിടെ നീതി പുലരണമെന്നും ജോ ജോസഫ് പറഞ്ഞു.(Thrikkakara ldf candidate jojoseph support over actress attack
കൂടാതെ തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ തൃശൂരിൽ എത്തിയിരുന്നു. കാർഡിയോളജി ഡോക്ടർമാരുടെ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ ആണ് എത്തിയത്. ഒരു ഓവർ ബൗൾ ചെയ്താണ് സ്ഥാനാർഥി മടങ്ങിയത്.
രണ്ടാം പിണറായി സർക്കാരിന്‍റെ സെഞ്ചുറി തന്നിലൂടെ ആയിരിക്കുമെന്ന് ഡോക്ടർ ജോ ജോസഫ് പറഞ്ഞു. വിജയം സുനിശ്ചിതം. ജനങ്ങളുടെ പ്രതികരണമതാണ് കാണിക്കുന്നതെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Story Highlights: Thrikkakara ldf candidate jojoseph support over actress attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here