Advertisement

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി

May 8, 2022
Google News 2 minutes Read
twin cyclone in indian ocean

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി രൂപപ്പെട്ടു. അസാനി ചുഴലിക്കാറ്റും കരിം ചുഴലിക്കാറ്റുമാണ് രൂപപ്പെട്ടത്. ( twin cyclone in indian ocean )

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘അസാനി’. ശ്രീലങ്കയാണ് അസാനി എന്ന പേര് നിർദ്ദേശിച്ചത്. അസാനി എന്ന വാക്കിനർത്ഥം ‘ഉഗ്രകോപി’ എന്നാണ്.

വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അസാനി മെയ് 10 ഓടെ വടക്കൻ ആന്ധ്രാപ്രദേശ് ഒഡിഷ തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം. അസാനിയുടെ സഞ്ചാരപഥത്തിൽ കേരളമില്ല.എന്നാൽ കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് കാരണം ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴ സാധ്യത പ്രവചിക്കുന്നു.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തിച്ചേരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Story Highlights: twin cyclone in indian ocean

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here