Advertisement

കോൺഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ല; തൃക്കാക്കരയിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടും; കെ മുരളീധരൻ എം പി

May 8, 2022
3 minutes Read

തൃക്കാക്കരയിൽ യുഡിഎഫ് 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് കെ മുരളീധരൻ എം പി. തൃക്കാക്കരയിൽ കോൺഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ല. വി ഡി സതീശൻ തൃക്കാക്കരയിൽ വൺ മാൻ ഷോ കളിക്കുന്നു എന്ന സിപിഐഎം ആരോപണത്തിന് മറുപടി നൽകുകയായിരുന്നു കെ മുരളീധരൻ എം പി.(udf wins on 20000 votes in thrikkakara says k muralidharan)

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

എല്ലാവരോടും കൂടിയാലോചിച്ചാണ് വി ഡി സതീശൻ പ്രവർത്തിക്കുന്നതെന്ന് കെ മുരളീധരൻ എം പി വ്യക്തമാക്കി. സ്വന്തം ജില്ലയായത് കൊണ്ട് വി ഡി സതീശന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി.

അതേസമയം പള്ളികൾ കേന്ദ്രീകരിച്ചാണ് ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യമെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി. വിവാദങ്ങൾ അല്ല ജനങ്ങളുടെ വിഷയങ്ങൾ ആണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതെന്നും ഉമ തോമസ്‌ പറഞ്ഞു.

Story Highlights: udf wins on 20000 votes in thrikkakara says k muralidharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top