Advertisement

ലോഡ്ജില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

May 9, 2022
Google News 2 minutes Read

പാലക്കാട് പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കേസില്‍ മൂന്ന് പ്രതികളെ തൃത്താല പൊലീസ് പിടികൂടി. അഞ്ചു പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ.സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

പട്ടാമ്പിയിലെ ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ തൊട്ടടുത്ത റൂമില്‍ താമസിക്കാനെത്തിയ പ്രതികള്‍ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ആള്‍മാറാട്ടം, പണംതട്ടാന്‍ ശ്രമം, പീഡനശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചമുത്തിയിട്ടുള്ളത്. പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്‍ പെട്ടെതിനാല്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി വി സുരേഷിനാണ് അന്വേഷണ ചുമതല.

Story Highlights: Attempt by police to molest dalit girl at lodge; Three arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here