Advertisement

‘ഗ്രാമത്തില്‍ നല്ലൊരു റോഡ് വേണം’; വിവാഹ ശേഷം എംപിയോട് അപ്രതീക്ഷിത സമ്മാനം ആവശ്യപ്പെട്ട് നവവധു

May 9, 2022
Google News 2 minutes Read
Bride's unique wedding gift demand from Aligarh MP

വിവാഹ ശേഷം വീട്ടില്‍ വിരുന്നെത്തിയ എംപിയോട് അപ്രതീക്ഷിത സമ്മാനം ആവശ്യപ്പെട്ട് നവവധു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വിവാഹത്തിനും ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ ദിവസങ്ങള്‍ക്ക് ശേഷം ബിജെപി എംപി സതീഷ് ഗൗതം വധൂവരന്മാരെ കാണാനെത്തി. എന്നാല്‍ വധു ആവശ്യപ്പെട്ടത് ഇതുവരെ ആരും ചോദിക്കാത്ത സമ്മാനമായിരുന്നു.

എന്താണ് സമ്മാനമായി വേണ്ടതെന്ന് ചോദിച്ചപ്പോള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു മികച്ച റോഡില്ലെന്നും ഗതാഗത യോഗ്യമായ നല്ലൊരു റോഡ് വേണമെന്നും എംപിക്ക് മുന്നില്‍ നവവധു ആവശ്യമറിയിച്ചു. ആവശ്യം കേട്ട് കൂടെയുള്ളവര്‍ അല്‍പമൊന്ന് അമ്പരന്നെങ്കിലും വൈകാതെ തന്നെ നല്ല റോഡ് ഗ്രാമത്തില്‍ നിര്‍മിക്കുമെന്ന് ഉറപ്പുനല്‍കിയാണ് എംപി മടങ്ങിയത്.

ഏപ്രില്‍ രണ്ടിനാണ് അലിഗഢ് സ്വദേശികളായ പ്രിയങ്കയും ദീപന്‍ഷു ശര്‍മയും വിവാഹിതരായത്. അന്നേദിവസം വധൂവരന്മാരെ കാണാന്‍ എത്തുമെന്ന് എംപി അറിയിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് എംപി സതീഷ് ഗൗതം ഇവരുടെ വീട്ടിലെത്തിയത്. തങ്ങളുടെ ഗ്രാമത്തിലെ റോഡ് വളരെ മോശമാണെന്നും നല്ല റോഡ് നിര്‍മിക്കേണ്ടത് അനിവാര്യമാണെന്നും പ്രിയങ്ക എംപിയോട് പറഞ്ഞു.

Read Also : ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്ന മുത്തശ്ശി; മാതൃദിനത്തിൽ സമ്മാനമായി വീട് നൽകി ആനന്ദ് മഹീന്ദ്ര…

ആവശ്യം പോലെ ഗ്രാമത്തിലെ റോഡ് ഒരു മാസത്തിനകം നിര്‍മിച്ചുനല്‍കുമെന്ന് വാക്കുനല്‍കിയ എംപി, മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉടനെ സാധിച്ചുതരുമെന്ന് ദമ്പതികള്‍ക്ക് ഉറപ്പുനല്‍കി. നവവധുവില്‍ നിന്ന് ഇത്തരമൊരു ആവശ്യം പെട്ടന്ന് കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയെന്നും പക്ഷേ ഇത് പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നിയെന്നും ബിജെപി എംപി പറഞ്ഞു.

Story Highlights: Bride’s unique wedding gift demand from Aligarh MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here