ജീവനക്കാർക്ക് ദിവസേന അര മണിക്കൂർ ഉറക്കസമയം; പുതിയ തീരുമാനവുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ്

ജീവനക്കാർക്ക് ദിവസേന അര മണിക്കൂർ ഉറക്കസമയം നൽകി ഇന്ത്യൻ കമ്പനി. ഇന്ത്യൻ സ്റ്റാർട്ടപ്പായ വേക്ക്‌ഫിറ്റ് ആണ് ജീവനക്കാർക്ക് ‘പവർ നാപ്പി’നുള്ള അവസരമൊരുക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് അര മണിക്കൂർ ഉറങ്ങാൻ ജീവനക്കാർക്ക് അനുവാദമുണ്ടാവും. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കമ്പനി തന്നെ ഇക്കാര്യം അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2 മുതൽ 2.30 വരെയാണ് ഉറങ്ങാനുള്ള സമയം എന്ന് ട്വീറ്റിൽ പറയുന്നു. ഈ സമയത്ത് ജീവനക്കാർക്ക് മറ്റൊന്നും ചെയ്യേണ്ടതില്ല. വേക്‌ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡയുടെ ഒരു ഇമെയിൽ സ്ക്രീൻഷോട്ടും ട്വീറ്റിനൊപ്പമുണ്ട്. ഉച്ചകഴിഞ്ഞുള്ള ഉറക്കം ജോലിയിൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്ന നാസയുടെ പഠനമാണ് മെയിലിൽ ഉള്ളത്. ഉച്ചകഴിഞ്ഞുള്ള 26 മിനിട്ട് ഉറക്കം പ്രൊഡക്ടിവിറ്റി 33 ശതമാനം വർധിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
Story Highlights: Employees Company Afternoon Nap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here