കൂട്ടുകാരനൊപ്പം ലോഡ്‌ജിൽ താമസിച്ച യുവതിയെ പൊലീസായെത്തിയ സംഘം പീഡിപ്പിക്കാൻ ശ്രമിച്ചു

കൂട്ടുകാരനോടൊപ്പം ലോഡ്‌ജിൽ താമസിച്ച യുവതിയെ പൊലീസെന്ന വ്യാജേനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ, പട്ടാമ്പി വല്ലപ്പുഴ സ്വദേശി അബ്‌ദുൾ വഹാബ് എന്നിവരെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരെക്കൂടാതെ സംഘത്തിൽ രണ്ട് പേർകൂടിയുണ്ടായിരുന്നു. അവരെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്‌പി വി സുരേഷിനാണ് അന്വേഷണ ചുമതല. പീഡനശ്രമം, തട്ടിക്കൊണ്ട് പോകാൻ ശ്രമം, പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരം 5 പേർക്കെതിരെയും തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also : മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി
പട്ടാമ്പിയിലെ സ്വകാര്യ ലോഡ്‌ജിൽ മെയ് 2നാണ് യുവതി കൂട്ടുകാരനുമൊത്ത് താമസിക്കാനെത്തിയത്. 4-ാം തീയതിയായപ്പോൾ തൊട്ടടുത്ത റൂമിൽ താമസിക്കാൻ അഞ്ചംഗ സംഘമെത്തി. ഇവർ പൊലീസ് ആണന്ന് പറഞ്ഞ് ഇരുവരെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാനും പീഡിപ്പിക്കാനും ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യുവതിയാണ് തൃത്താല പൊലീസിൽ പരാതി നൽകിയത്.
Story Highlights: girl was allegedly molested by a group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here